05:42pm 10 November 2026
NEWS
കാന്തപുരം മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണെന്ന് ​ഗോകുലം ​ഗോപാലൻ
20/07/2025  03:48 PM IST
nila
കാന്തപുരം മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണെന്ന് ​ഗോകുലം ​ഗോപാലൻ

കാന്തപുരം  എ പി അബുബക്കർ മുസ്ല്യാരെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി പ്രമുഖ വ്യവസായി ​ഗോകുലം ​ഗോപാലൻ.  കാന്തപുരം എ.പി അബൂബക്കർ മുസല്യാർ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും ​ഗോകുലം ​ഗോപാലൻ കുറ്റപ്പെടുത്തി. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകർന്നിട്ടുണ്ടെന്നും ​ഗോകുലം ​ഗോപാലൻ ചൂണ്ടിക്കാട്ടുന്നുണ്ട്. 

കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രം​ഗത്തെത്തിയത്. സ്‌കൂൾ സമയമാറ്റത്തിലും സൂംബ ഡാൻസിലും കാന്തപുരം പറയുന്നതുനോക്കി ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. വിവാദമായപ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയും എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ ഇന്ന് പ്രതികരിച്ചത്.

ഗോകുലം ഗോപാലന്റെ പ്രതികരണം-

പ്രമുഖ ഇസ്ലാം മത പണ്ഡിതൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാർ മനുഷ്യസ്‌നേഹ ത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയർത്തി പ്പിടിച്ചത്. നിമിഷപ്രിയയുടെ
വധശിക്ഷ മാറ്റിവെക്കുന്നതിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകർന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
മതേതര വാദികൾ എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്‌കരിക്കരുത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img