
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തയ്യാറായാകാത്ത സംസ്ഥാന സർക്കാരിനെതിരെ കോതമംഗലം നഗരത്തിൽ ഡിസിസി പ്രസിഡൻ്റ് ശ്രീ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
കോതമംഗലം: രാഹുല്‍ഗാന്ധിക്കെതിരായ കൊലവിളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം സത്യംവിളിച്ചു പറയുന്നവരെ വെടി വെച്ചു കൊല്ലുകയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെങ്കില്‍, വെടി വച്ചതു കൊണ്ട് സത്യം പുറത്തു വരാതിരിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിര്‍ക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ അജണ്ടയാണ് ഇവിടെ വെളിവായത്. മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്‌സെയുടെ മാനസിക നില ഇന്നും സംഘപരിവാറിനെ വിട്ടുപോയിട്ടില്ലെന്നും, രാഹുല്‍ഗാന്ധി നടത്തിയ വെളിപ്പെടുത്തലില്‍ സമനില നഷ്ടപ്പെട്ട പരിവാറുകളുടെ ഭയവും, ആശങ്കയും, അസ്വസ്ഥതയുമാണ് പുറത്തു വരുന്നതെന്നും ഷിയാസ് പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ സംഘപരിവാറിന്റെ കൊലവിളിക്കെതിരായ കോണ്‍ഗ്രസ് ബ്ലോക്ക് തല പ്രതിഷേധം കോതമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ ചെറിയ വിമര്‍ശനങ്ങളില്‍ പോലും പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്യുന്ന കേരളത്തിലെ പിണറായി പൊലീസ്, പാര്‍ലമെന്റ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരായ കൊലവിളിയില്‍ പാലിക്കുന്ന മൗനം സംശയം നിറക്കുന്നതാണ്. ആര്‍എസ്എസുമായി മുഖ്യമന്ത്രിക്കും പാര്‍ട്ടിമുള്ള അവിശുദ്ധ ബന്ധമാണ് ഇവിടെ വെളിവാകുന്നത്. സ്വമേധയാ കേസെടുക്കേണ്ടിയിരുന്ന പൊലീസ് പരാതി ലഭിച്ചിട്ടും അനങ്ങാപ്പാറ നയം തുടരുന്നത് ഗോഡ്‌സെയുടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള കണ്ണടക്കല്‍ ആണെങഅകില്‍ ജാനിധപത്യ കേരളം കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ഷിയാസ് പറഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്ത, ഏകാധിപത്യ ഫാസിസ ചിന്താഗതിയാണ് ആര്‍എസ്എസിന്റേത്, തെരഞ്ഞെടുപ്പു മാത്രമല്ല, ഭരണഘടന വരെ അട്ടിമറിക്കാമെന്നാണ് ഇവരുടെ ലക്ഷ്യം, രാഷ്ട്രത്തെ മതരാഷ്ട്രമാക്കുക എന്നതാണ് ഈ അസഹിഷ്ണുതയുടെ തുടക്കമെന്നും, ആര്‍എസ്എസിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത സിപിഎമ്മും മുഖ്യമന്ത്രിയും ആര്‍എസ്എസുംമായി അനുനയത്തിലാണെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ജില്ലയിൽ 20 കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു . കളമശ്ശേരിയിൽ ബി എ അബ്ദുൽ മുത്തലിബ് , പറവൂരിൽ കെ പി ധനപാലനും , കൊച്ചിയിൽ മുഹമ്മദ് ഷിയാസും , വൈറ്റിലയിൽ ഡൊമിനിക് പ്രസന്റേഷനും , തൃപ്പൂണിത്തുറയിൽ രാജു പി നായരും , എറണാകുളത്ത് കെ വി പി കൃഷ്ണകുമാറും , ആലുവയിൽ ബാബു പുത്തനങ്ങാടിയും , നെടുമ്പാശ്ശേരിയിൽ പി എൻ കൃഷ്ണകുമാറും , കരുമാലൂരിൽ കെ വി പോളും , തൃക്കാക്കരയിൽ എം സി ദിലീപ് കുമാറും , പള്ളിപ്പുറത്ത് എം ജെ ടോമിയും , വടക്കേക്കരയിൽ ഫ്രാൻസിസ് വലിയപറമ്പനും , വൈപ്പിനിൽ എപി ആന്റണിയും , മൂവാറ്റുപുഴയിൽ കെ എം സലീമും , പിറവത്ത് വിൽസൺ കെ ജോണും , കവളങ്ങാട് ബാബു ഏലിയാസും , കുറുപ്പുംപടിയിൽ ഓ ദേവസിയും , പെരുമ്പാവൂരിൽ പോൾ പാത്തിക്കലും ഉദ്ഘാടനം ചെയ്തു.
Photo Courtesy - Google








