NEWS
പെരുമ്പളത്തിന്റെ അതിജീവനം പറയുന്ന ഗോഡ്സ് ഓൺ ഐലന്റ്. ചിത്രീകരണം പൂർത്തിയായി.
16/03/2026 06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ആലപ്പുഴ:പെരുമ്പളം ഗ്രാമത്തിന്‍റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന 'ഗോഡ്സ് ഓൺ ഐലന്‍റ്' എന്ന ഡോക്യുമെന്‍ററിചിത്രീകരണം പെരുമ്പളത്തും , സമീപ പ്രദേശത്തുമായി പൂർത്തിയായി.ദ്വീപ് ജനതയുടെ അതിജീവനമാണ് ചിത്രം പറയുന്നത്. നാടിന്റെ സംസ്ക്കാരം, ഭൂപ്രകൃതി, പരിസ്ഥിതി,ജനതയുടെ അതിജീവനം,അങ്ങനെ ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്റ്' പറയുന്നതെന്ന് ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിച്ച പി.ആർ. സുമേരൻ പറഞ്ഞു. പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നാണ്ചിത്രീകരണംആരംഭിച്ചത്. പെരുമ്പളത്തിലെ മുഴുവൻ വാർഡുകളിലുമായി ചിത്രീകരണം നടന്നു.ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്രപ്രദീപ് എന്നിവരാണ് നിർമ്മാണം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











