
കൊച്ചി: എല്‍ജിബിറ്റിക്യൂ പ്ലസ് വിഭാഗത്തിന് സുരക്ഷിതവും കൂടുതല്‍ വിപുലവുമായ രീതിയില്‍ നിര്‍മാണ മേഖലയില്‍ അവസരം ലഭ്യമാക്കുന്നതിനു സഹായിക്കുന്ന പ്രൈഡ് ഇന്‍ മാനുഫാക്ചറിങ് ടൂള്‍കിറ്റ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് അവതരിപ്പിച്ചു. കമ്പനിയുടെ ആസ്ഥാനമായ ഗോദ്റെജ് വണ്ണില്‍ ഗോദ്റെഡ് കണ്‍സ്യൂര്‍ പ്രൊഡക്ട്സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സുധീര്‍ സീതാപതിയും തമിഴ്നാട്ടിലെ കമ്പനി നിര്‍മാണശാലയില്‍ എച്ച്ആര്‍ വിഭാഗം ആഗോള മേധാവി വൈഭവ് റാമും ഇത് ഒരേ സമയം പുറത്തിറക്കി. എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള ജോലിസ്ഥലങ്ങള്‍ എന്ന ആശയത്തോട് കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഈ ടൂള്‍കിറ്റിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്.
എല്ലാവരേയും ഉള്‍പ്പെടുത്തുക എന്നത് കേവലം ഒരു പരിപാടിയോ പദ്ധതിയോ അല്ലെന്നും അത് സംവിധാനങ്ങളിലുള്ള വിശ്വാസമാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു. ഈ തലത്തിലുള്ളൊരു ചുവടു വെപ്പാണ് ടൂള്‍കിറ്റ്. പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍, നിയമപരമായ കാര്യങ്ങള്‍, നേതൃസ്ഥാനത്തുള്ളവരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിര്‍മാണശാലകള്‍ എല്ലാവരേയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ കൂടുതലായി പ്രവര്‍ത്തിക്കുകയാണെന്ന് ഹൂമണ്‍ റിസോഴ്സസ് വിഭാഗം ആഗോള മേധാവി വൈഭവ് റാം പറഞ്ഞു. നിലവില്‍ ചെങ്കല്‍പെട്ട് പ്ലാന്റിലെ എല്ജിബിറ്റിക്യൂഎ പ്ലസ് പ്രാതിനിധ്യം മൂന്നു ശതമാനമാണെന്നും എല്ലാവരേയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ എന്തെല്ലാമാണ് സാധ്യമായതെന്ന് ഇതു കാട്ടിത്തരികയാണെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google








