03:56am 08 November 2026
NEWS
നിത്യാനന്ദ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലസ
02/04/2025  04:59 PM IST
nila
നിത്യാനന്ദ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലസ

വിവാ​ദ ആൾദെെവം നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹം നിഷേധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലസ. നിത്യാനന്ദ സ്ഥാപിച്ചു എന്നവകാശപ്പെടുന്ന രാജ്യമാണ് കൈലസ. നിത്യാനന്ദ മരിച്ചെന്ന വാർത്തകൾ അടിസ്ഥാനര​ഹിതമാണെന്ന് കൈലാസ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. നിത്യാനന്ദ പൂർണ ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇത് തെളിയിക്കുന്നതിനായി നിത്യാനന്ദ ഇന്ന് ഓൺലൈനിൽ ലൈവ് സംവാദത്തിനെത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. നിത്യാനന്ദ പങ്കെടുക്കുന്ന പരിപാടിയുടെ ലൈവ് സ്‌ട്രീമിംഗ് ലിങ്കും 'ശ്രീനിത്യാനന്ദ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

'നിത്യാനന്ദയെക്കുറിച്ച് പ്രചരിക്കുന്ന അപ്രതീക്ഷിത വാർത്തകളിൽ സത്യം തേടുകയാണ് ലോകം. എല്ലാവരും കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. ഏപ്രിൽ രണ്ട് വൈകിട്ട് ഏഴുമണിക്ക് (ന്യൂയോർക്ക് സമയം) ദശലക്ഷക്കണക്കിനുപേരുമായി നിത്യാനന്ദ നേരിട്ട് സംവദിക്കും. ലോകത്തെ ഹിന്ദു പ്രവാസികളും സത്യം അന്വേഷിക്കുന്നവരും തീർച്ചയായും കാണണം'- എന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.

നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ ആണ് നിത്യാനന്ദ ജീവത്യാഗം ചെയ്തെന്ന് വെളിപ്പെടുത്തിയത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു സുന്ദരേശ്വരൻ ഇക്കാര്യം പറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img