07:13pm 09 November 2026
NEWS
'ദൈവം നമുക്ക് വേണ്ടി പോരാടും, കൃപാസനം വിശ്വാസി'; നടി അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം
16/07/2026  08:21 AM IST
nila
ദൈവം നമുക്ക് വേണ്ടി പോരാടും, കൃപാസനം വിശ്വാസി; നടി അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം. "ദൈവത്തിന് സത്യം അറിയാം. ദൈവം നമുക്ക് വേണ്ടി പോരാടും" എന്ന കുറിപ്പാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും. ആവേ മരിയ. കൃപാസനം വിശ്വാസി' എന്ന കുറിപ്പോടെ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. നടി അൻസിബയുടെ പരാതിയെ തുടർന്നാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ദൈവത്തോടുള്ള വിശ്വാസം പ്രകടിപ്പിച്ച് ടിനി ടോമിന്റെ സോഷ്യൽ മീഡിയ പ്രതികരണം. 

അൻസിബ ഹസൻ ആദ്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോ‌ടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതി നിർദ്ദേശിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടിയത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി തുടങ്ങി ഗുരുതര പരാതികളാണ് അൻസിബ ടിനിക്കെതിരെ ഉന്നയിച്ചത്. കേസിന്റെ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img