
പനജി: ഗോവയിൽ വിദേശ വിനോദ സഞ്ചാരികൾ കുറയുന്നതിന് കാരണം ഇഡ്ഡലിയും സാമ്പാറുമാണെന്ന വിചിത്രവാദവുമായി ബിജെപി നേതാവ്. ഗോവയിലേക്ക് വിദേശികളെത്തുന്നത് കുറയുന്നതിന് സർക്കാരിനെ മാത്രം കുറ്റംപറയാനാകില്ലെന്നും മൈക്കൽ ലോബോ എംഎൽഎ പറഞ്ഞു. ബീച്ച് പരിസരങ്ങളിൽ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നതാണ് വിദേശികൾ ഇങ്ങോട്ട് വരാൻ മടിക്കുന്നതെന്നാണ് മൈക്കൽ ലോബോയുടെ കണ്ടെത്തൽ. ഗോവയിലെ ബീച്ച് പരിസരങ്ങൾ മറ്റുസ്ഥലങ്ങളിൽനിന്നുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിലും ബിജെപി നേതാവ് ആശങ്ക പ്രകടിപ്പിച്ചു.
ബെംഗളൂരുവിൽനിന്നുള്ള ചിലർ 'വട പാവ്' വിളമ്പുന്നു, ചിലർ ഇഡ്ഡലി-സാമ്പാർ വിൽക്കുന്നു. ഇതോടെ കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികൾ കുറയുകയാണ്. തീരദേശമേഖലയിൽ അത് തെക്കോ വടക്കോ ആകട്ടെ, വിദേശസന്ദശകരുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. നിരവധി ഘടങ്ങൾ ഇതിന് കാരണമാണ്. പങ്കാളികൾ എന്ന നിലയിൽ എല്ലാവരും അതിന്റെ ഉത്തരവാദിത്വം വഹിക്കണം, എംഎൽഎ പറഞ്ഞു.











