
ദോഹ:നവംബർ 24മുതൽ 26 വരെ ഖത്തറിൽ നടക്കുന്ന Qatar Travel and Tourism Expo 2025-ൽപങ്കെടുക്കാൻ ഗോവ ടൂറിസം മന്ത്രി റോഹൻ എ. ഖൗണ്ടെ ഖത്തറിൽ എത്തി.
ഇന്നലെ വൈകുന്നേരം ഖത്തറിൽ എത്തിയ മന്ത്രിക്ക്ഇന്ത്യൻസമൂഹം ഐ സി സി അശോകഹാളിൽസ്വീകരണം നൽകി. ഇന്ത്യൻ എംബസിസംഘടിപ്പിച്ചപരിപാടിയിൽകമ്മ്യുണിറ്റിനേതാക്കളും, സംഘടനാ പ്രതിനിധികളും വാണിജ്യപ്രമുഖരും പങ്കെടുത്തു.
ഖത്തർ എക്സ്പോയിലെ
ഗോവ ടൂറിസത്തിന്റെ പവിലിയൻ മന്ത്രി ഉത്ഘാടനം ചെയ്യും.
അന്താരാഷ്ട്ര കൂട്ടുകെട്ടുകൾ ശക്തിപ്പെടുത്താനും പുതുതായി വികസിപ്പിച്ച ടൂറിസംഇൻഫ്രാസ്ട്രക്ചറും ഡിജിറ്റൽ സേവനങ്ങളും പരിചയപ്പെടുത്താനും ഒരു വലിയ അവസരമാണ്
ഖത്തർ എക്സ്പോയിലെ
പവിലിയനെന്ന് ഗോവ
ടൂറിസം ഡയറക്ടർ കെദാർ നായിക്പറഞ്ഞു.
Nocto Tourism (safe nightlife),
Jet-Setting (cinematic tourism),
CalmCation (wellness retreats)
എന്നിവ ഉൾപ്പെടുന്ന ഗോവയുടെ പുതിയ travel trendsപവിലയനിലെ സന്ദർശകർക്ക് പരിചയപ്പെടുത്തും.‘Feels Like Goa’ ക്യാമ്പെയ്ൻ മുഖ്യ ആകർഷണമാകും. ഇത് ഗോവയുടെ സംസ്കാരം, പൈതൃകം, കുലിനറി വൈഭവം, wellness, regenerative tourism എന്നിവയെ ആഴത്തിൽ പരിചയപ്പെടുത്തുന്ന ഒരു immersive narrative ആണ്.
ഖത്തറിനൊപ്പം
മലേഷ്യ, , ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ഗോവയുടെ പുതു തലമുറ ടൂറിസംപരിചയപെടുത്തുന്നപരിപാടികൾസംഘടിപ്പിക്കുന്നുണ്ട്. നവംബർ 27-ന്
മലേഷ്യയിൽ നടക്കുന്ന
ഗോവ ടൂറിസത്തിന്റെ റോഡ് ഷോയിലും
ടൂറിസം മന്ത്രി റോഹൻ എ. ഖൗണ്ടെപങ്കെടുക്കും.ഗോവയുടെ പ്രീമിയം അനുഭവങ്ങളും അപ്ഗ്രേഡ് ചെയ്ത ടൂറിസം അടിസ്ഥാന സൗകര്യങ്ങളും ആഗോള വിപണികളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.











