12:09am 13 November 2026
NEWS
GMAQ ലോഞ്ചിംഗ് നാളെ (വെള്ളിയാഴ്ച), ഗോകുലം ഗോപാലനെ ആദരിക്കുന്നു
12/02/2026  08:01 PM IST
nila
GMAQ ലോഞ്ചിംഗ് നാളെ (വെള്ളിയാഴ്ച), ഗോകുലം ഗോപാലനെ ആദരിക്കുന്നു

ദോഹ: വടകരയിലെ പ്രശസ്തമായതും  പഴക്കമേറിയതുമായ ഗവൺമെൻ്റ് കോളേജ് മടപ്പള്ളിയിൽ നിന്നുള്ള  പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ GMAQ നാളെ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടുന്നു. അൽ വക്രയിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് റീകണക്ട് എന്ന പേരിൽ നടക്കുന്ന ലോഞ്ചിംഗ് പരിപാടി. 

ഖത്തറിലെ മലയാളികളായ  പ്രവാസി സമൂഹത്തിൽ ഗണ്യമായ പ്രാതിനിധ്യമുള്ള വടകരയിൽ നിന്നും ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികൾ ദോഹയിൽ ഉണ്ട്. അവരെയെല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്താൻ ആണ് ഈയൊരു കൂട്ടായ്മ രൂപപ്പെട്ടത്. മടപ്പള്ളി കോളേജിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥി കൂടിയായ,  വ്യാപാര- വ്യവസായ-വിദ്യാഭ്യാസ - ആതുര സേവന - സിനിമാ മേഖലകളിലെ നിറസാനിധ്യം ഡോ. ഗോകുലം ഗോപാലനെ ആദരിക്കുന്നുണ്ട് ലോഞ്ചിംഗ് വേദിയിൽ. മടപ്പള്ളി കോളേജിൽ നിന്നുള്ള ഖത്തർ പ്രവാസികളിൽ നാൽപ്പത് വർഷം പൂർത്തിയാക്കിയ നാല് പേരെ ആദരിക്കുന്നുണ്ട് ഈ പരിപാടിയിൽ. മടപ്പള്ളിയുമായി ബന്ധപ്പെട്ട രചനകളുമായി പ്രഗത്ഭരായ നിരവധി എഴുത്തുകാരുടെ സൃഷ്ടികളുമായി ഒരു സോവനീർ കൂടി പുറത്തിറക്കുന്നുണ്ട് ലോഞ്ചിംഗ് വേദിയിൽ. 

 തുടർന്ന്,  നാട്ടിൽ നിന്നെത്തിയ മികച്ച ഏതാനും ഗായകരുടെയും സംഗീതകാരന്മാരുടെയും പ്രകടനവും ഒരുക്കിയിട്ടുണ്ട്. പിന്നണി ഗായകരായ വിജേഷ് ഗോപാൽ,  ചിത്ര അരുൺ,  വിഷ്ണു വർദ്ധൻ, കൃതിക എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിൻ്റെ ഇശലുകളുമായി   ഫാരിഷ ഹുസൈൻ, ഹാസ്യപ്രധാന പ്രകടനവുമായി മടപ്പള്ളി കോളേജ് അലുംനി കൂടിയായ സുധൻ കൈവേലി എന്നിവർ വേദിയെ സംഗീത സാന്ദ്രമാക്കും.  തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ആണ് മുഖ്യാതിഥി. പത്രസമ്മേളനത്തിൽ ഡോ ഗോകുലം ഗോപാലനൊപ്പം സംഘാടകസമിതി ചെയർമാൻ ആഷിഖ് അഹ്മദ്, ജനറൽ കൺവീനർ ശ്രീനാഥ് പറമ്പത്ത്, GMAQ പ്രസിഡണ്ട് ഫൈസൽ കേളോത്ത്, ജനറൽ സെക്രട്ടറി ബിജു സി കെ, ട്രഷറർ നൗഷാദ്, കോൺകോർഡ് സാരഥി ജുബീഷ്, റിഹാബ് മീഡിയ സി ഈ ഓ ഷാഫി പാറക്കൽ എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img