04:14pm 11 November 2026
NEWS
ഗ്ലോ കൊച്ചിക്ക് രാജേന്ദ്ര മൈതാനിയില്‍ തുടക്കം
20/10/2025  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗ്ലോ കൊച്ചിക്ക് രാജേന്ദ്ര മൈതാനിയില്‍ തുടക്കം
HIGHLIGHTS

എറണാകുളം രാജേന്ദ്ര മൈതാനിയിൽ ഗ്ലോ കൊച്ചി ഉദ്ഘാടനo ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു. സിനി ആർടിസ്റ്റ് അർജുൻ രാധാകൃഷ്ണൻ, ടെലിവിഷൻ ആങ്കർ ആര്യ ബാബു,
ടി ഡബ്ല്യു സി സ്ഥാപകരായ ഷർമ്മിള നായർ, നിമിൻ ഹിലാൽ, ലിൻഡ രാകേഷ് എന്നിവർ സമീപം.

കൊച്ചി: വെളിച്ചവും സംസ്‌കാരവും സാമൂഹിക കൂട്ടായ്മയും ഒത്തുചേരുന്ന ഗ്ലോ കൊച്ചി ആഘോഷത്തിന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ തുടക്കം.ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു.ദീപാവലിയുടെ പശ്ചാത്തലത്തിൽ കൊച്ചിക്ക് പുതിയ ചുവട് വെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ കൂടി പരിഗണിച്ച് തുടങ്ങിയിരിക്കുന്ന ഈ ആശയം പുതിയ സംസ്കാരത്തിന് തുടക്കമാകട്ടെ എന്നും ഹൈബി ഈഡൻ പറഞ്ഞു.ലൈറ്റ് ഷോയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ചലച്ചിത്ര താരം അർജുൻ രാധാകൃഷ്ണൻ, സീരിയൽ താരം ആര്യ, ഡോ. നൈന, അജിത് ഗംഗാധരൻ, ടി ഡബ്ല്യുസി സ്ഥാപകരായ ഷർമ്മിള നായർ, രാഖി ജയശങ്കർ, നമിൻ ഹിലാൽ, ലിൻഡ രാകേഷ്,  എന്നിവർ പങ്കെടുത്തു.

'ഇല്ലൂമിനേറ്റ് കൊച്ചി' എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

പ്രാദേശിക കലാകാരന്മാര്‍ സൃഷ്ടിക്കുന്ന ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍, സംഗീതം, നൃത്തം, ഡാന്‍ഡിയ തുടങ്ങിയ നൈറ്റ് എന്റര്‍ടെയ്ന്‍മെന്റുകള്‍ അടങ്ങിയ ലൈവ് പെര്‍ഫോമന്‍സ്, ഫേസ് പെയിന്റിങ്, യു വി ഗെയിമുകള്‍, ഗ്ലോ ആക്ടിവിറ്റികള്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കായുള്ള ഗ്ലോ സോണ്‍, കൊച്ചിയിലെ മികച്ച ഭക്ഷണ സ്റ്റാളുകളും ആര്‍ട്ടിസന്‍ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും ഉള്‍ക്കൊള്ളുന്ന നൈറ്റ് ബസാറിന്റെ ഫൂഡ് ആന്റ് ഫ്‌ളീ മാര്‍ക്കറ്റ്, പ്രതീക്ഷയുടെ സന്ദേശം പ്രകാശിപ്പിക്കുന്ന കമ്യൂണിറ്റി വാള്‍ ഓഫ് ലൈറ്റ് എന്നിവയും ഗ്ലോ കൊച്ചിയിലുണ്ട്.

വൈകിട്ട് മൂന്നു മുതല്‍ അര്‍ധരാത്രി വരെ നടക്കുന്ന പരിപാടിയിൽ 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും നാലും പേര്‍ അടങ്ങുന്ന സംഘത്തിന് 250 രൂപയുമാണ് നിരക്ക്.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img