11:11am 13 November 2026
NEWS
ഗ്ലോ കൊച്ചി വെളിച്ചത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷം 18നും 19നും
04/10/2025  07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗ്ലോ കൊച്ചി വെളിച്ചത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷം 18നും 19നും

കൊച്ചി: വെളിച്ചവും സംസ്കാരവും സാമൂഹികതയും ചേരുന്ന ഗ്ലോ കൊച്ചി ആഘോഷം 18, 19 തിയ്യതികളിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. വൈകിട്ട് മൂന്നു മുതൽ രാത്രി 12 വരെയാണ് പരിപാടി നടക്കുക.

“ഇല്ലൂമിനേറ്റ് കൊച്ചി” എന്ന പ്രമേയത്തിൽ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയിൽ  കുടുംബങ്ങൾ, കലാകാരന്മാർ, വിദ്യാര്‍ഥികൾ, ചെറുകിട സംരംഭകർ തുടങ്ങിയവർക്ക് പങ്കെടുക്കാവുന്നതാണ്.  

എൽ ഇ ഡി വസ്ത്രങ്ങളും ആക്സസറികളും ഉപയോഗിച്ചുള്ള ഗ്ലോ പരേഡ്, കലയും സാങ്കേതികതയും ചേരുന്ന ഇന്ററാക്ടീവ് ലൈറ്റ് ഇൻസ്റ്റലേഷൻസ്, സംഗീതം, നൃത്തം, ഡാൻഡിയ തുടങ്ങിയ നൈറ്റ് എന്റർടെയ്ൻമെൻ്റുകൾ അടങ്ങി ലൈവ് പെർഫോമൻസ്, ഫെയ്‌സ് പെയിന്റിങ്, യു വി ഗെയിമുകൾ, ഗ്ലോ ആക്ടിവിറ്റികൾ ഉൾപ്പെടുന്ന കിഡ്സ് ഗ്ലോ സോൺ, ഭക്ഷണശാലകളും ഹാൻഡ്‌മേഡ് ഉത്പന്നങ്ങളുമുളള നൈറ്റ് ബസാറിൻ്റെ  ഫൂഡ് ആൻ്റ് ഫ്ലീ മാർക്കറ്റ്, പ്രതീക്ഷയുടെ സന്ദേശം പ്രകാശിപ്പിക്കുന്ന കമ്യൂണിറ്റി വാൾ ഓഫ് ലൈറ്റ് എന്നിവ ഗ്ലോ കൊച്ചിയിലുണ്ടാവും.

100 രൂപയാണ് ടിക്കറ്റ് ചാർജ്. വിദ്യാർഥികൾക്ക് 50 രൂപയും നാലും പേർ അടങ്ങുന്ന സംഘത്തിന് 250 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്  7306200075 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img