05:26pm 11 November 2026
NEWS
ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് മോസ്കോയിൽ
17/10/2025  03:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് മോസ്കോയിൽ

 

 കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കു അന്താരാഷ്ട്ര തലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മൂന്നാമത് "മീറ്റ് ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് 2025  " ന് മോസ്കോ വേദിയാകും.

 ഈ വർഷം ഡിസംബർ 17, 18 തീയതികളിൽ മോസ്കോ വേൾഡ് ട്രേഡ് സെൻററിൽ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്കോ ആഗോള എം ഐ സി ഇ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ബ്രിക്സ് രാജ്യങ്ങൾ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരെയും മുൻനിര പ്രഭാഷകരെയും എം ഐ സി ഇ പ്ലാനർമാരെയും ഒരുമിച്ച് കൂട്ടിയിണക്കി ആശയങ്ങൾ കൈമാറാനും സഹകരിക്കാനും വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും സമ്മേളനം  ചെയ്യും. "തുറന്ന വൈവിധ്യത്തിലൂടെ ഐക്യം: ആഗോള വളർച്ചയ്ക്ക് പുതിയ സാധ്യതകൾ " എന്ന  സമ്മേളനത്തിൻ്റെ മുഖ്യ വിഷയത്തിൽ 15 -ൽ പരം ബിസിനസ് സെക്ഷനുകൾ നടക്കും.

 മേഖലയിലെ നവീന പ്രവണതകൾ മനസ്സിലാക്കാനും പ്രൊഫഷണൽ സേവനങ്ങൾ ആഗ്രഹിക്കുന്നവർക്കും ഈ മീറ്റ് ഏറെ ഗുണം ചെയ്യും. ഇന്ത്യ, ചൈന, തെക്ക് കിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഉയർന്ന നിലവാരമുള്ള  2000 ൽ പരം പ്രൊഫഷണലുകൾ  കോൺഗ്രസിൽ പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കു Russpass Business എന്ന പോർട്ടൽ വഴി ഡിസംബർ 12 വരെ രജിസ്ട്രേഷൻ ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img