
ഗ്ലോബൽ ഹെൽത്ത് ഒപ്പീനിയൻ്റെ മൊബൈൽ ആപ്ലിക്കേഷനായ PRx.Care App കൊച്ചിയിൽ ഹൈബി ഈഡൻ എം പി പ്രകാശനം ചെയ്യുന്നു. കമ്പനി സിഇഒ ജെയ്‌സൺ ജോസഫ്, സിഒഒ സാനോ ജേക്കബ്, മെഡിക്കൽ ഡയറക്ടർ ഡോ. പി മോഹനകൃഷ്ണൻ, സി എഫ് ഒ ജോയ് ജോസഫ്, ബിസിനസ് ആൻ്റ് എച്ച്. ആർ ഡൊമൈൻ പ്രസിഡൻ്റ് സാക്കി ജോസഫ് എന്നിവർ സമീപം
അമേരിക്ക ആസ്ഥാനമായ ആരോഗ്യ സംരക്ഷണ ഇന്നൊവേഷൻ കമ്പനിയായ ഗ്ലോബൽ ഹെൽത്ത് ഒപ്പീനിയൻ്റെ മൊബൈൽ ആപ്ലിക്കേഷനായ PRx.Care App കൊച്ചിയിൽ ഹൈബി ഈഡൻ എം പി പ്രകാശനം ചെയ്തു. രോഗനിർണയങ്ങളെയും ചികിത്സാ പദ്ധതികളെയും കുറിച്ച് ലോകമെമ്പാടുമുള്ള പ്രമുഖ ഡോക്ടർമാരിലെ സ്പെഷ്യലിസ്റ്റുകളുടെ ശൃംഖലയിൽ നിന്ന് പൊതുജനങ്ങൾക്ക് സ്വതന്ത്രമായ രണ്ടാമത്തെ വൈദ്യോപദേശം (സെക്കൻഡ് ഒപ്പീനിയൻ) നേടാൻ സഹായിക്കുന്നതാണ് ആപ്പ്. കമ്പനിയുടെ ഒന്നാം വാർഷികവും ചടങ്ങിൽ ആഘോഷിച്ചു. കമ്പനി സിഇഒ ജെയ്‌സൺ ജോസഫ്, സിഒഒ സാനോ ജേക്കബ്, മെഡിക്കൽ ഡയറക്ടർ ഡോ. പി മോഹനകൃഷ്ണൻ, സി എഫ് ഒ ജോയ് ജോസഫ്, ബിസിനസ് ആൻ്റ് എച്ച്. ആർ ഡൊമൈൻ പ്രസിഡൻ്റ് സാക്കി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. 2024-ൽ സ്ഥാപിതമായ ഗ്ലോബൽ ഹെൽത്ത് ഒപ്പീനിയൻ ഇൻക്. (GHO) സുതാര്യവും, ക്ലിനിക്കൽ പക്ഷപാതമില്ലാത്തതും, ആഗോളതലത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചു.
Photo Courtesy - Google










