10:35am 11 November 2026
NEWS
ആഗോള അയ്യപ്പസംഗമത്തിന് സുപ്രീംകോടതിയുടെ അനുമതി
17/09/2025  05:49 PM IST
nila
 ആഗോള അയ്യപ്പസംഗമത്തിന് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. ആഗോള അയ്യപ്പസംഗമം നടത്താമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേരള ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും കൂട്ടിച്ചേർത്തു. എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്ന് പറഞ്ഞ സുപ്രീംകോടതി, ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മാർഗനിർദേശങ്ങൾ ഹൈക്കോടതി നൽകിയിട്ടുണ്ട്. 

കർശന നിർദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പസംഗമം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോർഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img