ചേർത്തല: ശ്രീ നാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി2025-26 അധ്യയന വർഷം മുതൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പി റ്റി എ യും നൽകിയ നിവേദനം മന്ത്രി പി.പ്രസാദ് വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ്
സർക്കാർ ഉത്തരവ്. അടുത്ത അധ്യായന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം .സ്കൂളിൻ്റെ തുടർവികസനത്തിന് ഇത് ഗുണകരമാകും എന്നാണ് പ്രതീക്ഷ. 2021 മേയ് മുതൽ കിഫ്ബി, എം.എൽ.എ ആസ്തി വികസന പദ്ധതി, ബഡ്ജറ്റ് വിഹിതം എന്നിവയിലൂടെ 8.28 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പ്രസാദ് അറിയിച്ചു.











