07:59pm 22 November 2026
NEWS
സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നടുറോഡിൽ വളഞ്ഞിട്ട് ഉപദ്രവിച്ചു; നാലു പേർ അറസ്റ്റിൽ
24/09/2026  03:58 PM IST
nila
സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നടുറോഡിൽ വളഞ്ഞിട്ട് ഉപദ്രവിച്ചു; നാലു പേർ അറസ്റ്റിൽ

പട്ന: ജാമുയിയിലെ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരെ അതിക്രമം. ജാമുയിയിൽ നിന്ന് ഏകദേശം 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. ജഗത്‌സിങ്പുർ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും മോട്ടർസൈക്കിളിലെത്തിയ ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തി ഉപദ്രവിച്ചതായാണ് പരാതി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി ശക്തമാക്കിയത്. പെൺകുട്ടിയെ അസഭ്യം പറയുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതായും പൊലീസ് വ്യക്തമാക്കി.

ചിത്രങ്ങളെടുക്കുന്നതിനായി പെൺകുട്ടിയും സുഹൃത്തും വാഹനം നിർത്തി റോഡിലിറങ്ങിയപ്പോഴാണ് സംഭവം. ഇതിനിടെ പ്രദേശവാസികളായ ചില യുവാക്കൾ ഇവരെ വളയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഏതാനും ദിവസം മുൻപ് ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം യുവാക്കൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. ആ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img