01:19pm 28 October 2026
NEWS
ട്രംപും മെലോണിയും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ വിള്ളൽ
15/04/2026  06:50 AM IST
nila
ട്രംപും മെലോണിയും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ വിള്ളൽ

റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോണിയും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ വിള്ളൽ. മാർപാപ്പയെ വിമർശിച്ച് സ്വയം യേശുവായി ചിത്രീകരിച്ച ട്രംപിന്റെ നടപടിക്കെതിരെ മെലോണി തുറന്നടിച്ചതോടെയാണ് ഇരുവരും പരസ്യമായി ഭിന്നത പ്രകടിപ്പിച്ചത്.

ട്രംപിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മെലോണി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ഒരു ഇറ്റാലിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മെലോണിയുടെ പ്രതികരണം തനിക്കു നിരാശയുണ്ടാക്കിയെന്ന് ട്രംപ് പറഞ്ഞു. “മെലോണിക്കു ധൈര്യമുണ്ടെന്ന് കരുതിയിരുന്നു, പക്ഷേ അത് തെറ്റായിരുന്നു” എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ മാസം ഇതേ പത്രത്തിനോട് സംസാരിക്കുമ്പോൾ മെലോണിയെ മികച്ച നേതാവെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ട്രംപിന് പൊതുവേ പിന്തുണ നൽകിയിരുന്നെങ്കിലും ഇറാനുമായി യുദ്ധത്തിനുള്ള നീക്കങ്ങളെ മെലോണി എതിർത്തിരുന്നു.

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ മെലോണിയുടെ നിലപാടിനെയും ട്രംപ് വിമർശിച്ചു. “ഇറാന് ആണവായുധമുണ്ടോ, അവസരം കിട്ടിയാൽ രണ്ട് മിനിറ്റിനുള്ളിൽ ഇറ്റലിയെ ഇല്ലാതാക്കുമോയെന്നത് മെലോണിയുടെ വിഷയമല്ല. അവളുടെ പ്രതികരണമാണ് അംഗീകരിക്കാനാവാത്തത്,” എന്നാണ് ട്രംപിന്റെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img