12:42am 24 September 2026
NEWS
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
23/09/2026  09:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ജില്ലയിൽ ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം ഗിഗോൺ വെൽനസ് ഹബ് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിന് കോർപ്പറേഷന്റെ എല്ലാ പിന്തുണയും മേയർ വാഗ്ദാനം ചെയ്തു.  

ഓൺലൈൻ ഭക്ഷ്യവിതരണം,  ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. കസേരകൾ, ശുചിമുറി, വൈ ഫെ, ചാർജിങ് സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.  കേന്ദ്രത്തിന്റെ നടത്തിപ്പിനായി ജീവനക്കാരെയും തൊഴിൽ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.രാവിലെ 8.00 മുതൽ വൈകിട്ട് 3.00 വരെയും, വൈകിട്ട് 3.00 മുതൽ രാത്രി 10.00 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും രണ്ടു ജീവനക്കാർ വീതമുണ്ടാകും.

കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഷ്‌റഫ് ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം റീജിയണൽ ജോയിൻ്റ് ലേബർ കമ്മീഷണർ സുരേഷ്കുമാർ എറണാകുളം ജില്ല ലേബർ ഓഫീസർ (ജനറൽ) മിനോയ് ജെയിംസ്, എറണാകുളം ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെൻ്റ്) ജഹ്ഫർ സാദിഖ് ടി. എ  എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img