NEWS
ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷണവിതരണം അവസാനിപ്പിച്ചു
25/11/2025 08:02 AM IST
nila

ഗാസയിൽ ഇസ്രയേൽ പിന്തുണയോടെ ഭക്ഷണവിതരണം നടത്തിയിരുന്ന കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. വിവാദ യുഎസ് കമ്പനിയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ആണ് പ്രവർത്തനം നിർത്തിയത്.
ആറാഴ്ച മുൻപ് വെടിനിർത്തൽ നിലവിൽ വന്നതോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷണവിതരണകേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ഐക്യരാഷ്ട്ര സംഘടന ഏജൻസികൾക്കു പകരമായി ഇസ്രയേലും യുഎസും ചേർന്നു നിയോഗിച്ച സ്വകാര്യകമ്പനിയാണ് ജിഎച്ച്എഫ്. കഴിഞ്ഞ മേയിലാണ് ഇവർ ഗാസയിൽ പ്രവർത്തനം ആരംഭിച്ചത്. ജിഎച്ച്എഫ് കേന്ദ്രങ്ങളിൽ ഇസ്രയേൽ പട്ടാളം നടത്തിയ വെടിവയ്പുകളിൽ നൂറുകണക്കിനു പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











