കൊച്ചി : ആശയപരമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുവെങ്കിലും അവർ തമ്മിൽ വ്യക്തി പരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വിഭജനത്തിൽ വൃണഹൃദയനായിരുന്ന ഘട്ടക് വലിയ പാരമ്പര്യത്തിന്റെ ഉടമയായിരുന്നു. സിനിമയുടെ ഭാവി പ്രതീക്ഷയെന്ന് അദ്ദേഹം വിശേഷിപ്പിച്ച മൂന്നു പേർ കുമാർ സാഹ് നി, മണി കൗൾ, ജോൺ എബ്രഹാം എന്നിവരായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ജോൺ എബ്രഹാമിന്റെ ഗുരുവായിരുന്നു ഘട്ടക് എന്നും കെ. എൻ ഷാജി അഭിപ്രായപ്പെട്ടു. കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നാല് ദിവസത്തെ ഋതിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ ഉദ് ഘടന ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ. എൻ ഷാജി.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി എ ബാലചന്ദ്രൻ, ടി. കലാധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അജന്ത്രിക് സിനിമയുടെ പ്രദർശനം നടന്നു. നാളെ (19) വെള്ളി വൈകുന്നേരം 5.45 ന് സുബർണ്ണരേഖ പ്രദർശിപ്പിക്കും.