NEWS
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ജർമൻ യുവതിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
01/04/2025 03:35 PM IST
nila

വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായി. ഹൈദരാബാദിലെ മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയ മൂന്നംഗ സംഘമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
പഹാഡി ഷരീഫിന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് അതിജീവിത മൊഴി നൽകി. ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











