ബൈഡന്റെ മകൻ അഴിക്കുള്ളിലേക്ക്

അമേരിക്കയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വർഷം തടവാണ്. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ മകനെതിരെ ജസ്റ്റിസ് ഡിപാർട്‌മെന്റ് കുറ്റം ചുമത്തുന്നത്
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ പ്രസിഡന്റ് ജോ ബൈഡന് കുരുക്ക് മുറുകുന്നു. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ബൈഡന്റെ മകൻ ഹണ്ടര്‍ ബൈഡൻ കുറ്റക്കാരനാണെന്ന് ഡെലവേറിലേ ഫെഡറൽ കോടതി വിധിച്ചിരിക്കുകയാണ്. മൂന്ന് ചാർജുകളിലായി 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഹണ്ടര്‍ ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും. വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാൻ താത്പര്യപ്പെടുന്ന ബൈഡന് ഇത് വലിയ ക്ഷീണവും തിരിച്ചടിയുമാകുമെന്ന് ഉറപ്പാണ്.
2018ൽ തോക്ക് വാങ്ങുന്ന സമയത്ത് ഹണ്ടര്‍ തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് പ്രധാന കുറ്റം. ഹണ്ടര്‍ തന്റെ ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് മറ്റുകുറ്റങ്ങൾ. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഇനി ഹണ്ടർ ബൈഡൻ വിചാരണ നേരിടണം. ഇതിൽ നിന്നും രക്ഷനേടുക അത്ര എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഡെലവേറിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വർഷം തടവാണ്. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ മകനെതിരെ ജസ്റ്റിസ് ഡിപാർട്‌മെന്റ് കുറ്റം ചുമത്തുന്നത്. അതേസമയം, രാഷ്ട്രീയസമ്മർദ്ദം കാരണമാണ് ഈ കേസ് ഉണ്ടായതെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ലോവൽ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ വിമർശിക്കുന്നു. 11 ദിവസം ഹണ്ടർ തോക്ക് കൈവശം വെച്ചത് പൊതുസുരക്ഷയ്ക്ക് ഭീഷണിയായിരുന്നില്ല. ഒരു പ്രോസിക്യൂട്ടർ, രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു.
Photo Courtesy - Google