NEWS
ജോർജ് ജോസഫ് കെ യുടെ പുസ്തകപ്രകാശനം ഡിസംബർ 30 ന്
29/12/2025 05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : പ്രമുഖ കഥാകൃത്ത് ജോർജ് ജോസഫ് കെ യുടെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ പ്രകാശനം ചെയ്യുന്നു. പ്രശസ്ത എഴുത്തുകാരൻ പി.എഫ് മാത്യൂസും നിരൂപകൻ എൻ ഇ സുധീറും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., അധ്യക്ഷത വഹിക്കും .ജോർജ് ജോസഫ് കെ യുടെ കഥയെക്കുറിച്ചു മധുപാൽ, സോക്രടീസ് കെ വാലത്ത്, ചന്ദ്രദാസൻ, ഡോ ദീപ സി.കെ , ജോസഫ് മരിയൻ,മനോജ് വെങ്ങോല , ഉണ്ണികൃഷ്ണൻ കിടങ്ങൂർ, തനൂജ ഭട്ടതിരി, മജീദ് സൈദ് എന്നിവർ പ്രസംഗിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







