
എറണാകുളം ഡിസിസി സംഘടിപ്പിച്ച ജോര്‍ജ് ഈഡന്‍ അനുസ്മരണം കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: പുതുതലമുറയ്ക്ക് അനുകരണനീയ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു ജോര്‍ജ് ഈഡനെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളനേതാവായിരുന്നു അദ്ദേഹം. ജോര്‍ജ് ഈഡനുമായി ഈ നാടിന് വലിയ സ്‌നേഹബന്ധമുണ്ടായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ഇരുപത്തിരണ്ടു വര്‍ഷത്തിനിപ്പുറവും ജന മനസില്‍ ജോര്‍ജ് ഈഡന്‍ ജീവിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത ശൈലി അനുകരണനീയമായ മാതൃകയാണ്. പാവപ്പെട്ട ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
എറണാകുളം ഡിസിസി സംഘടിപ്പിച്ച ജോര്‍ജ് ഈഡന്റെ 22 ആം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡൻ , ജെബി മേത്തര്‍, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, കെപിസിസി ഭാരവാഹികളായ അഡ്വ. എം ലിജു, വി ജെ പൗലോസ് , വി പി സജീന്ദ്രന്‍, അബ്ദുൾ മുത്തലിബ് , ദീപ്തി മേരി വര്‍ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റെഷന്‍, അജയ് തറയില്‍, ടി എം സക്കീര്‍ ഹുസൈന്‍, കെ പി ഹരിദാസ്, ടോണി ചമ്മിണി, എം ആര്‍ അഭിലാഷ്, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ്, ആശ സനല്‍ , തമ്പി സുബ്രഹ്മണ്യം , പി ജെ ജോയ് , കെ എം സലിം , കെ വി പി കൃഷ്ണകുമാർ , ജോസഫ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google











