10:28am 04 November 2026
NEWS
വിജാതിയർ ബലിയർപ്പിക്കുന്നതു പിശാചിനാണ് ദൈവത്തിനല്ല സിഎൻഎ
19/01/2025  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിജാതിയർ ബലിയർപ്പിക്കുന്നതു പിശാചിനാണ് ദൈവത്തിനല്ല സിഎൻഎ

കൊച്ചി : കൂദാശകൾ പരികർമ്മം ചെയ്യുന്നത് സഭ വിലക്കിയ പുരോഹിതർ വിലക്കുകൾ അവഗണിച്ച് കുർബാന അർപ്പിക്കുമ്പോൾ അയാൾ പിശാചിനാണ് ബലി അർപ്പിക്കുന്നത് എന്ന ബോധ്യം വിശ്വാസി സമൂഹം തിരിച്ചറിയണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.സഭയെപ്പോലും അനുസരിക്കാത്ത സഹോദരൻ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കും.മിശിഹായുടെ പുരോഹിതർ ഇന്ന് മിശിഹായില്ലാത്ത വ്യക്തി പൂജയുടെ വക്താക്കളായി മാറുന്നത് വിശ്വാസികൾ തിരിച്ചറിയണം. അനുസരണമാണ് ബലിയെക്കാൾ ശ്രേഷ്ഠം.സഭ സിനഡിൻ്റെ സിനാഡാനന്തര സർക്കുലർ അതിരുപതയിലെ ഒട്ടുമിക്ക പള്ളികളിൽ വായിച്ചത് ഏറെ ആശ്വാസദായകരവും അഭിനന്ദാർഹർവും പ്രശംസനീയവുമാണ്.മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒപ്പ് വച്ച് പുറത്തിറക്കിയ സർക്കുലർ ഇന്നെലെയാണ് പള്ളികളിൽ വായിക്കാൻ നിർദ്ധേശിച്ചത്.മുൻ സർക്കുലറുകൾ വായിക്കാതിരിക്കുകയും അഗ്നിക്ക് ഇരയാക്കുകയും പ്രതിഷേധിക്കുകയും ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുകയും ചെയ്തവർ ഇക്കുറി സഭ സിനഡിൻ്റെ തീരുമാനങ്ങളെ പ്രാരംഭമായി അംഗീകരിച്ചതിൻ്റെ സൂചനയാണ് ഇ തിലൂടെ പുറത്ത് വരുന്നത്.സീറോ മലബാർ സഭയുടെ ഔദോഗിക കുർബാന ക്രമത്തിൽ നിന്ന് വ്യതിചലിച്ച് നീങ്ങുന്ന പുരോഹിതരെ വിശ്വാസികൾ അവർ നടത്തുന്ന തിരുകർമ്മങ്ങൾ ബഹിഷ്കരിക്കണമെന്നും സഭയുടെ ശരിയായ നിലപാടുകൾക്കൊപ്പമാണ് ഓരോ വിശ്വാസിയും മുന്നോട്ട് നീങ്ങേണ്ടതെന്ന് സി എൻ എ അൽമായ നേതാക്കളായ ഡോ. എം.പി ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, ട്രഷറർ പോൾസൺ കുടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img