01:35pm 24 November 2026
NEWS
കൊതുകിനെ ഉപയോ​ഗിച്ച് കൊതുകിനെ കൊല്ലാനുള്ള സാങ്കേതിക വിദ്യയുമായി ​ഗവേഷകർ
14/01/2025  12:24 PM IST
nila
കൊതുകിനെ ഉപയോ​ഗിച്ച് കൊതുകിനെ കൊല്ലാനുള്ള സാങ്കേതിക വിദ്യയുമായി ​ഗവേഷകർ

കൊതുകിനെ ഉപയോ​ഗിച്ച് കൊതുകിനെ കൊല്ലാനാകുമെന്ന് ​ഗവേഷകർ. ഓസ്‌ട്രേലിയയിലെ മക്വയറി സർവകലാശാലയിലെ ​ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.  toxic male technique എന്ന സാങ്കേതിക വിദ്യയാണ് ​ഗവേഷകർ വികസിപ്പിച്ചത്. വിഷ ബീജമുള്ള ജനിതക എഞ്ചിനീയറിംഗ് ചെയ്ത കൊതുകുകൾക്ക് പെൺകൊതുകുകളെ കൊല്ലാനും രോഗം പടരുന്നത് തടയാനും കഴിയുമെന്നാണ് കണ്ടെത്തൽ. ഇതുവഴി മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോ​ഗങ്ങളെല്ലാം പരത്തുന്ന ഈഡിസ് ഈജ്പിറ്റി എന്ന പെൺകൊതുകകളെയും ഇല്ലാതാക്കാനാകുമെന്നും ​ഗവേഷകർ പറയുന്നു. 

ജനറ്റിക് എൻജിനീയറിങ് വഴി വിഷപ്രോട്ടിനുകൾ ഉൽപാദിപ്പിക്കാനായി ആദ്യം ആൺകൊതുകുകളെ പ്രാപ്തരാക്കുന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ആദ്യഘട്ടം. പിന്നീട് ഈ കൊതുകുകളെ പെൺ കൊതുകുകൾക്കിടയിലേക്ക് തുറന്നുവിടും. പ്രജനനത്തിന് വേണ്ടി ആൺകൊതുകും പെൺകൊതുകും സംയോഗിക്കുമ്പോൾ, ഹാനികരമായ പ്രോട്ടീൻ പെൺ കൊതുകിന്റെ ശരീരത്തിലെത്തും. ഇതോടെ പെൺകൊതുകുകളുടെ ആരോഗ്യം ക്ഷയിച്ച് ചത്തൊടുങ്ങും.

ഈ വിദ്യയിലൂടെ രോ​ഗം പരത്തുന്ന ഈഡിസ് ഈജ്പിറ്റി കൊതുകകളുടെ എണ്ണം കുറയുമെന്നും ഇതിലൂടെ രോ​ഗങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് ​ഗവേഷകർ പറയുന്നത്. കൊതുകുകളിൽ പരീക്ഷണം തുടരുകയാണെന്നും മനുഷ്യർക്കോ മറ്റ് ജീവജാലങ്ങൾക്കോ ഇത് ദോഷകരമല്ലെന്ന് ഉറപ്പാക്കുമെന്നും ​ഗവേഷകർ അറിയിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img