10:55am 27 October 2026
NEWS
ഖത്തറിൽ പൊതു മാപ്പ് കാലാവധി ഇന്ന് അവസാനിക്കും
09/05/2025  12:56 PM IST
nila
ഖത്തറിൽ പൊതു മാപ്പ് കാലാവധി ഇന്ന് അവസാനിക്കും

ദോഹ:  നിയമ ലംഘി ച്ചുകൊണ്ട് രാജ്യത്ത് തങ്ങുന്ന വർക്ക് നിയമ നടപടികൾ നേരിടാതെ രാജ്യംവിടാനുള്ള പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവരോ റെസിഡൻസി നിയമങ്ങൾ ലംഘിച്ചവരോ ആയ വ്യക്തികൾക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞഫെബ്രുവരി 9മുതൽ മൂന്ന് മാസകാല യളവിലേക്ക് പ്രഖ്യാപിച്ച ഗ്രേസ് പിരീഡാണ് ഇന്ന് അവസാനിക്കുന്നത്. നിയമപരമായ പ്രത്യാഘാതങ്ങളില്ലാതെ ഖത്തർ വിടാൻ ആഗ്രഹിക്കുന്നവർ സമയപരിധിക്ക് മുമ്പ്  ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലോ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പിൽ ഹാജരായോ രാജ്യം വിടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img