കാലാവധിക്ക് ഇനി രണ്ടാഴ്ചമാത്രം

ദോഹ: താമസ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കോ വിസ കാലാവധി കഴിഞ്ഞവർക്കോ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം. പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമ നമ്പർ (21) ലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്, താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചവരോ എൻട്രി വിസയിൽ നിശ്ചയിച്ചിട്ടുള്ള രാജ്യത്ത് താമസിക്കുന്ന കാലയളവ് കവിഞ്ഞവർക്കും ആഭ്യന്തര മന്ത്രാലയം ഇളവ് പിരീഡ് പ്രഖ്യാപിച്ചത്
2025 ഫെബ്രുവരി 9മുതലായിരുന്നു മൂന്ന് മാസത്തേക്ക് ഗ്രേസ് പിരീഡ്പ്രഖ്യാപിച്ചത്. നിയമലംഘകർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാം, അല്ലെങ്കിൽ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് (സൽവ റോഡ്) സന്ദർശിച്ച് നിശ്ചിത കാലയളവിനുള്ളിൽ പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറീയിച്ചു.











