
സുരേഷ് വണ്ടന്നൂർ
കൊച്ചി:ഭാര്യയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ സഹോദരിക്കെതിരെയുണ്ടായിരുന്ന ആത്മഹത്യാ പ്രേരണാക്കുറ്റം (IPC 306) കേരള ഹൈക്കോടതി റദ്ദാക്കി. ജനറൽ സ്വഭാവത്തിലുള്ള പീഡന ആരോപണങ്ങൾ മാത്രം വെച്ച് ഒരാളെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് വിചാരണ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റേതാണ് വിധി.
നേരിട്ടുള്ള ബന്ധം വേണം: ആത്മഹത്യയും പ്രതിയുടെ പെരുമാറ്റവും തമ്മിൽ കൃത്യവും വ്യക്തവുമായ അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഉണ്ടാകണം.
2018-ൽ നടന്ന ഒരു സംഭവമാണ് കേസിൽ പിന്നീട് ഉൾപ്പെടുത്തിയത്. എന്നാൽ ഇതിന് ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് ആത്മഹത്യ നടന്നത് എന്നതിനാൽ ഇതിന് സംഭവവുമായി നേരിട്ട് ബന്ധപ്പെടുത്താനാകില്ല
മരിച്ച സ്ത്രീയുടെ ഡയറിയിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ പൊതുവായ പരാമർശങ്ങൾ ഉണ്ടെങ്കിലും, സഹോദരിയെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രത്യേക പരാമർശങ്ങൾ ഇല്ലായിരുന്നു.
വിവാഹജീവിതത്തിലെ ക്രൂരത (IPC 498A): ആത്മഹത്യാ പ്രേരണാക്കുറ്റം റദ്ദാക്കിയെങ്കിലും, സഹോദരിക്കെതിരെയുള്ള ഗാർഹിക പീഡന ആരോപണത്തിൽ (IPC 498A) വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇത് വിചാരണ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
(കേസ്: സബീന v. കേരള സർക്കാരും മറ്റും | സൈറ്റേഷൻ: 2026 (Ker) 498)











