05:27pm 15 September 2026
NEWS
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊതുവായ ആരോപണങ്ങൾ പോരാ; വ്യക്തമായ തെളിവ് വേണം: കേരള ഹൈക്കോടതി
14/09/2026  12:06 PM IST
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊതുവായ ആരോപണങ്ങൾ പോരാ; വ്യക്തമായ തെളിവ് വേണം: കേരള ഹൈക്കോടതി

 

 

സുരേഷ് വണ്ടന്നൂർ

 

കൊച്ചി:​ഭാര്യയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ സഹോദരിക്കെതിരെയുണ്ടായിരുന്ന ആത്മഹത്യാ പ്രേരണാക്കുറ്റം (IPC 306) കേരള ഹൈക്കോടതി റദ്ദാക്കി. ജനറൽ സ്വഭാവത്തിലുള്ള പീഡന ആരോപണങ്ങൾ മാത്രം വെച്ച് ഒരാളെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് വിചാരണ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റേതാണ് വിധി.
​നേരിട്ടുള്ള ബന്ധം വേണം: ആത്മഹത്യയും പ്രതിയുടെ പെരുമാറ്റവും തമ്മിൽ കൃത്യവും വ്യക്തവുമായ അടുപ്പമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഉണ്ടാകണം.
 2018-ൽ നടന്ന ഒരു സംഭവമാണ് കേസിൽ പിന്നീട് ഉൾപ്പെടുത്തിയത്. എന്നാൽ ഇതിന് ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് ആത്മഹത്യ നടന്നത് എന്നതിനാൽ ഇതിന് സംഭവവുമായി നേരിട്ട് ബന്ധപ്പെടുത്താനാകില്ല
​മരിച്ച സ്ത്രീയുടെ ഡയറിയിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ പൊതുവായ പരാമർശങ്ങൾ ഉണ്ടെങ്കിലും, സഹോദരിയെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രത്യേക പരാമർശങ്ങൾ ഇല്ലായിരുന്നു.
​വിവാഹജീവിതത്തിലെ ക്രൂരത (IPC 498A): ആത്മഹത്യാ പ്രേരണാക്കുറ്റം റദ്ദാക്കിയെങ്കിലും, സഹോദരിക്കെതിരെയുള്ള ഗാർഹിക പീഡന ആരോപണത്തിൽ (IPC 498A) വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇത് വിചാരണ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

 

​(കേസ്: സബീന v. കേരള സർക്കാരും മറ്റും | സൈറ്റേഷൻ: 2026 (Ker) 498)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img