06:06pm 22 November 2026
NEWS
'ജെൻ സി ബസാർ' എക്സിബിഷൻ കം സെയിൽസ്
18/11/2026  09:01 PM IST
nila
 ജെൻ സി ബസാർ  എക്സിബിഷൻ കം സെയിൽസ്

ചെങ്ങന്നൂർ: ചെറിയനാട് എസ് എൻ ടിഎച്ച്എസ്എസ്  കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെയും എൻഎസ്എസ് യൂണിറ്റ് ന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജെൻ സി ബസാർ'  എക്സിബിഷൻ കം സെയിൽസ് സംഘടിപ്പിച്ചു. 
വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും വിൽപ്പനയും പ്രദർശനവും ബസാറിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. . ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിലനിർണയം, വിപണനം, ഉപഭോക്താക്കളുമായുള്ള ഇടപെടൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക സംരംഭകത്വ അനുഭവം ലഭിച്ചു.
 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എൻ സുധാമണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽപിടിഎ  വി സി പ്രസിഡന്റ്   രാമകൃഷ്ണൻ അധ്യക്ഷനായി .
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജി വിവേക് മുഖ്യ സന്ദേശം നൽകി.
 , ചെറിയനാട് പഞ്ചായത്തംഗം
ഉഷ മോഹൻ,പ്രിൻസിപ്പാൾ ഡോ. എസ് മിനി പ്രധാനാധ്യാപിക കെ സൈദ ,
സ്കൂൾ കരിയർ ഗൈഡ് ടി ശ്രീദേവി റ,സൗഹൃദ കോഡിനേറ്റർ പി എ ശ്രീലേഖ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ് സ്മിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img