11:33pm 12 November 2026
NEWS
ജി സി ഡി എ നടപടി പ്രതിഷേധാർഹം : ഹൈബി ഈഡൻ എം പി
27/03/2026  04:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജി സി ഡി എ നടപടി പ്രതിഷേധാർഹം : ഹൈബി ഈഡൻ എം പി

 

ഇന്ത്യൻ ഫുടബോൾ ടീമിനെ വാർത്ത സമ്മേളനം നടത്താൻ അനുമതി നൽകാതെ ഇറക്കി വിട്ട ജി സി ഡി എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം പി. ഈ മാസം 31  ന് നടക്കാനിരിക്കുന്ന ഇന്ത്യ ഹോങ്കോങ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാത്താസമ്മേളനം വിളിച്ചു ചേർത്തത്.  ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ സീനിയർ കോച്ച് ഖാലിദ് ജമീൽ ഉൾപ്പെടെയുള്ളവരാണ് വാർത്ത സമ്മേളനം നടത്തേണ്ടിയിരുന്നത്. സെക്യൂരിറ്റി തുക അടച്ചിട്ടില്ല എന്ന കാരണത്താലാണ് ജി സി ഡി എ യുടെ നടപടി. ഇത് രാജ്യത്താകമാനമുള്ള ഫുടബോൾ പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്ന നടപടിയാണ് ജി സി ഡി എ യുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എം പി കുറ്റപ്പെടുത്തി. നമ്മുടെ കായീക ഭൂപടത്തിൽ നിന്നും കേരളത്തെ അപ്രത്യക്ഷമാക്കുന്ന തരത്തിലുള്ള ഈ  നടപടി അന്താരാഷ്ട്ര കായീക മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു എന്നത് ഏറെ ലജ്‌ജാകരമാണ്.  ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ കേരളത്തെ തന്നെ നാണം കെടുത്തുന്ന നടപടിയാണ് ജി സി ഡി എ യുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img