
ഇന്ത്യൻ ഫുടബോൾ ടീമിനെ വാർത്ത സമ്മേളനം നടത്താൻ അനുമതി നൽകാതെ ഇറക്കി വിട്ട ജി സി ഡി എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം പി. ഈ മാസം 31 ന് നടക്കാനിരിക്കുന്ന ഇന്ത്യ ഹോങ്കോങ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാത്താസമ്മേളനം വിളിച്ചു ചേർത്തത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സീനിയർ കോച്ച് ഖാലിദ് ജമീൽ ഉൾപ്പെടെയുള്ളവരാണ് വാർത്ത സമ്മേളനം നടത്തേണ്ടിയിരുന്നത്. സെക്യൂരിറ്റി തുക അടച്ചിട്ടില്ല എന്ന കാരണത്താലാണ് ജി സി ഡി എ യുടെ നടപടി. ഇത് രാജ്യത്താകമാനമുള്ള ഫുടബോൾ പ്രേമികളെ ഏറെ നിരാശപ്പെടുത്തുന്ന നടപടിയാണ് ജി സി ഡി എ യുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എം പി കുറ്റപ്പെടുത്തി. നമ്മുടെ കായീക ഭൂപടത്തിൽ നിന്നും കേരളത്തെ അപ്രത്യക്ഷമാക്കുന്ന തരത്തിലുള്ള ഈ നടപടി അന്താരാഷ്ട്ര കായീക മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു എന്നത് ഏറെ ലജ്ജാകരമാണ്. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ കേരളത്തെ തന്നെ നാണം കെടുത്തുന്ന നടപടിയാണ് ജി സി ഡി എ യുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Photo Courtesy - Google








