NEWS
ചരിത്ര–സാംസ്കാരിക പൈതൃകംസംരക്ഷിക്കാൻ ജിസിസി യോഗം ദോഹയിൽ
07/01/2026 06:17 AM IST
nila

ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ രേഖാപരിപാലന അതോറിറ്റികളും കേന്ദ്രങ്ങളും ഉൾപ്പെടുന്ന ജനറൽസെക്രട്ടേറിയറ്റിന്റെ 38-ാമത് യോഗം ഖത്തറിൽ ജനുവരി 7ന് ബുധനാഴ്ച നടക്കും.ഗൾഫ് രാജ്യങ്ങളുടെ ചരിത്ര–സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘങ്ങൾ യോഗത്തിൽ പങ്കെടുക്കും.ഖത്തർ നാഷണൽ ആർകൈവ്സിന്റെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുവൈനൈൻ ഖത്തർ പ്രതിനിധി സംഘത്തെ നയിക്കും. യോഗത്തിന്റെ ഭാഗമായി, രേഖാപരിപാലനം, ഡിജിറ്റലൈസേഷൻ, ചരിത്ര രേഖകളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശനവും സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











