NEWS
ജി.സി.സി അഡ്മിനിസ്ട്രേഷൻ ആാൻഡ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി യോഗം ദോഹയിൽ
17/09/2026 07:32 PM IST
nila

ദോഹ: ജി.സി.സി (GCC) രാജ്യങ്ങളിലെ സായുധ സേനകളുടെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയുടെ 18-ാമത് യോഗം ദോഹയിൽ നടന്നു. ഖത്തരി സായുധ സേനയുടെ ഹ്യൂമൻ റിസോഴ്സ് അതോറിറ്റി മേധാവി മേജർ ജനറൽ അബ്ദുള്ള അഹമ്മദ് അൽ നസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജി.സി.സി രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളുടെ അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ് മേഖലകളിലെ കൂട്ടായ സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










