04:22am 08 November 2026
NEWS
​ഗാസയിൽ നിന്നും ഹമാസ് പുറത്തുപോകണമെന്നാവശ്യപ്പെട്ട് പലസ്തീനികളുടെ പ്രതിഷേധം

26/03/2025  12:54 PM IST
nila
​ഗാസയിൽ നിന്നും ഹമാസ് പുറത്തുപോകണമെന്നാവശ്യപ്പെട്ട് പലസ്തീനികളുടെ പ്രതിഷേധം

​ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ​ഗാസയിൽ നിന്നും പുറത്തുപോകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് ഹമാസിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് പലസ്തീനികൾ തെരുവിലിറങ്ങിയത്. 

‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികൾ ഉയർത്തി. അതിനിടെ മുഖംമൂടി ധരിച്ച ആയുധധാരികൾ എത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചെന്നും അന്താരാഷട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img