02:15am 06 November 2026
NEWS
​ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവന്നതൊന്നുമല്ല സത്യം

04/02/2025  09:54 AM IST
nila
​ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവന്നതൊന്നുമല്ല സത്യം

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ പുറത്തുവന്നതൊന്നുമല്ല യഥാർത്ഥ കണക്കെന്ന് റിപ്പോർട്ട്. 47,518 പേ​ർ കൊല്ലപ്പെട്ടെന്നായിരുന്നു ​ഗാസ ആരോ​ഗ്യമന്ത്രാലയം നേരത്തേ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, മരണസംഖ്യ ഇതിലുമേറെയാണ് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 61,709 ക​വി​യു​മെ​ന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വെടിനിർത്തലിന് പിന്നാലെ നടത്തിയ തെരച്ചിലിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നും കൂടുതൽ മൃതദേ​ഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരച്ചിൽ ഇനിയും പുരോ​ഗമിക്കുകയാണ്. 

കൊ​ല്ല​പ്പെ​ട്ട 76 ശ​ത​മാ​നം പ​ല​സ്തീ​നി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ഗാസ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് ത​ല​വ​ൻ സ​ലാ​മ മ​ഹ​റൂ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, 14,222 പേ​രു​ടെ​യെ​ങ്കി​ലും മൃ​ത​ദേ​ഹ​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 17,881 പേ​രും കു​ട്ടി​ക​ളാ​ണ്. 214 ന​വ​ജാ​ത ശി​ശു​ക്ക​ളെ​യും സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​ന്നും സ​ലാ​മ മ​ഹ​റൂ​ഫ് പ​റ​ഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img