05:22am 06 November 2026
NEWS
ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്
08/02/2025  07:21 PM IST
nila
ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്

ഹമാസിനെതിരെ സമ്പൂർണ വിജമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാ​ഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്. ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കുള്ള മറുപടി പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അവകാശപ്പെട്ടത്. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണെന്നും ഹമാസ് പറഞ്ഞു. 

ഗാസ വെടിനി‌ർത്തൽ കരാർ പ്രകാരം ഇന്ന് മൂന്നു ഇസ്രയേൽ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും വിട്ടയക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img