03:51pm 01 August 2026
NEWS
ജീവന്‌ ഭീഷണിയെന്ന പരാതിയുമായി നടി ഗൗതമി
17/05/2025  11:49 AM IST
nila
ജീവന്‌ ഭീഷണിയെന്ന പരാതിയുമായി നടി ഗൗതമി

ജീവന്‌ ഭീഷണിയെന്ന പരാതിയുമായി നടി ഗൗതമി രം​ഗത്ത്. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് താരം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതിനൽകി. സ്വത്തുതർക്കവുമായി ബന്ധപ്പെട്ടാണ് വധഭീഷണിയെന്നാണ് താരം പരാതിയിൽ പറയുന്നത്. ബിജെപി പ്രവർത്തകയായിരുന്ന ഗൗതമി, തന്റെ സ്വത്തുതട്ടിയെടുത്തയാളെ പാർട്ടിനേതൃത്വം സംരക്ഷിക്കാൻശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞവർഷം അണ്ണാ ഡിഎംകെയിൽ ചേർന്നിരുന്നു.

നീലങ്കരയിൽ തനിക്കുള്ള ഒൻപതുകോടി രൂപ വിലവരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതിനൽകിയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് വസ്തു മുദ്രവെച്ചിരിക്കുകയാണ്.

ഇവിടത്തെ അനധികൃത നിർമിതികൾ പൊളിച്ചുകളയുന്നതിനായി ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ടെന്നും ചില അഭിഭാഷകർ ഭീഷണിമുഴക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ചിലർ പ്രതിഷേധപ്രകടനത്തിന് പദ്ധതിയിടുന്നുണ്ടെന്നും അറിഞ്ഞു. അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നെന്ന് പരാതിയിൽ പറയുന്നു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img