
കോട്ടയം ജില്ലയിലെ നീറിക്കാട് അയ്യൻകോവിക്കൽ മഹാദേവക്ഷേത്രത്തിന്റെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറിയ ഗംഗ ശശിധരൻ അവതരിപ്പിച്ച ഗംഗ തരംഗം സംഗീതനിശ, അപൂർവമായൊരു മതമൈത്രിയുടെ സാന്നിധ്യമായി മാറി.
അതേസമയം സമീപത്തെ നീറിക്കാട് ക്രിസ്തീയ ദേവാലയത്തിലെ പെരുന്നാളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ വിശേഷദിനത്തിൽ, ചെറുപ്പം കൊണ്ടും കഴിവ് കൊണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഗംഗ ശശിധരൻ വയലിനിലൂടെ തീർത്ത ക്രിസ്തീയ ഭക്തിഗാനം ആബാലവൃദ്ധജനങ്ങൾ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു.
കരഘോഷങ്ങളുടെ തിരമാലയായി ഉയർന്ന സ്നേഹാദരങ്ങൾ, ആ കുഞ്ഞ് കലാകാരിയോടുള്ള ജനങ്ങളുടെ സ്നേഹാ ദരം മുഴങ്ങിപ്രഖ്യാപിച്ചു. മതഭേദങ്ങളെ മറികടന്ന് സൗഹൃദവും സൗഹൃദഭാവവും നിറച്ച ആ സംഗീതസന്ധ്യ, ക്ഷേത്രമുറ്റത്ത് മതമൈത്രിയുടെ സ്നേഹഗീതമായി ദീർഘനാദമായി നിറഞ്ഞുനിന്നു.
ഗംഗാ താരംഗത്തിലെ ഗംഗ മോളോടൊപ്പം
തവിൽ : തൃപ്പുണിത്തുറ ശ്രീ കുമാർ,
ഘടം : മഞ്ഞൂർ ഉണ്ണികൃഷ്ണൻ,
ഡ്രം പാഡ് : വിജയകുമാർ വൈക്കം,
കീ ബോർഡ് : ആകാശ് കൃഷ്ണ കുമാരനല്ലൂർ,
എന്നിവരും ചേർന്ന് ഭക്തി സാന്ദ്രമാക്കി.











