NEWS
അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിൽ
11/02/2025 04:18 PM IST
nila

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയംമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷിനെയും പതിനാറു വയസുള്ള ഒരാളെയുമാണ് അടൂർ പൊലീസ് പിടികൂടിയത്. സുധീഷിന്റെ സുഹൃത്താണ് പിടിയിലായ പതിനാറുകാരൻ.
പതിനാറുകാരനുമായി പരിചയമുള്ള പെൺകുട്ടി അടൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. ഇവിടെവെച്ച് സുധീഷും പതിനാറുകാരനും ചേർന്ന് ബലമായി കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










