നവവധു ചമഞ്ഞ് വിവാഹതട്ടിപ്പ് നടത്തുന്ന നാല് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

വിവാഹ തട്ടിപ്പ് സംഘം പിടിയിൽ. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പുസംഘമാണ് അറസ്റ്റിലായത്. നാല് യുവതികളും അഞ്ച് പുരുഷന്മാരുമാണ് അറസ്റ്റിലായത്. അവിവാഹിതരെന്ന് യുവതികളെ പരിചയപ്പെടുത്തി വിവാഹം നടത്തി പുരുഷന്മാരിൽ നിന്നും സ്വർണവും പണവും തട്ടുന്നതായിരുന്നു സംഘത്തിന്റെ രീതി.
അലി അഹമ്മദ് എന്നയാളാണ് സംഘത്തിലെ പ്രധാനി. സംഘത്തിലെ യുവതികളെ ഉപയോഗിച്ച് യുവാക്കളുമായി വിവാഹം നടത്തിയതിന് ശേഷം സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങുകയാണ് ഇവർ ചെയ്യുക. പിടിയിലായ നാല് യുവതികളും നേരത്തെ വിവാഹിതരായരായവരാണ്.ഈ യുവതികളെ അവിവാഹിതരാണെന്ന് പറഞ്ഞ് വിവാഹം ആലോചിക്കുന്ന യുവാക്കൾക്ക് പരിചയപ്പെടുത്തും. സംഘത്തിലെ യുവാക്കൾ ബന്ധുക്കളായും അഭിനയിക്കും. അതിന് ശേഷം വിവാഹം നടത്തും. വരന്റെ വീട്ടിൽ കുറച്ചു ദിവസം താമസിച്ച ശേഷം സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്നതായിരുന്നു യുവതികളുടെ പതിവ്.
നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവർ പരാതിപ്പെടാത്തതിനാൽ ഇതുവരെയും സംഘത്തിന്റെ തട്ടിപ്പ് പുറംലോകം അറിഞ്ഞിരുന്നില്ല. ഒരു ബൊലേറോ ജീപ്പ്, രണ്ട് ബൈക്കുകൾ, ഒൻപത് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.











