09:17am 10 November 2026
NEWS
കേരളത്തിലെ ജീവനക്കാർ സന്തുഷ്ടർ; പൊതുപണിമുടക്ക് ദിനത്തിലും കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ
08/07/2025  12:02 PM IST
nila
 കേരളത്തിലെ ജീവനക്കാർ സന്തുഷ്ടർ; പൊതുപണിമുടക്ക് ദിനത്തിലും കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ

 


പൊതുപണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി പതിവുപോലെ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ​ഗണേശ് കുമാർ. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും പണിമുടക്കിന് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, മന്ത്രിയെ തള്ളി കെഎസ്ആർടിസിയിലെ ഭരണ - പ്രതിപക്ഷ സംഘടനകൾ രം​ഗത്തെത്തി. 

പണിമുടക്കുമെന്നാണ് ഐഎൻടിയുസി അറിയിച്ചു. പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നായിരുന്നു സിഐടിയു മറുപടി. എഐടിയുസിയും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img