NEWS
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മരണ വാർത്ത പത്രങ്ങളിൽ കൊടുത്ത് മുങ്ങിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു
17/05/2025 09:14 PM IST
സണ്ണി ലുക്കോസ്

കോട്ടയം : കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപാ വാങ്ങിയെടുത്ത ശേഷം തമിഴ് നാട്ടിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കുമാരനല്ലൂർ മയാലിൽ സജീവ് എം ആർ എന്നയാളെ തമിഴ് നാട്ടിലെ കൊടൈക്കനാലിൽ നിന്നാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്.
തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ വച്ച് സംസ്കാരം നടത്തിയതായും സ്വന്തമായി പത്രവാർത്ത നൽകിയ ശേഷം ഒളിവിൽ കഴിയവെയാണ് പോലീസിന്റെ പിടിയിലാകുന്നത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി , സബ് ഇൻസ്‌പെക്ടർ അനുരാജ് എം എച്ച് , എസ് ഐ സത്യൻ എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







