07:31pm 21 October 2026
NEWS
ലോകമുള്ളിടത്തോളം ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി: കെ ബാബു
30/01/2025  07:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകമുള്ളിടത്തോളം ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി: കെ ബാബു

കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. ലോകമുള്ളിടത്തോളം ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി തളളിപ്പറഞ്ഞ ആശയങ്ങൾ നടപ്പാക്കാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നത്. ഗാന്ധി ഘാതകർ കപട ഗാന്ധി  സ്നേഹം പ്രകടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗാന്ധി ചിന്തകൾക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു.  ജെബി മേത്തർ എംപി, അൻവർ സാദത്ത് എംഎൽഎ,  കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ,  ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൾ മുത്തലിബ്,  ദീപ്തി മേരി വർഗീസ്,  നേതാക്കളായ കെ പി ധനപാലൻ, അജയ് തറയിൽ,  ഡൊമിനിക് പ്രസന്റേഷൻ, ടി എം സക്കീർ ഹുസൈൻ,  ലൂഡി ലൂയിസ്, ടോണി ചമ്മിണി, ജോസഫ് ആൻറണി,  പോളച്ചൻ മണിയൻകോട്,  ബാബു പുത്തനങ്ങാടി, പി ഡി മാർട്ടിൻ,  കെ പി ബേബി,  പി എസ് സുധീർ,  സേവിയർ തായങ്കരി,  പി വി സജീവൻ,  സുനില സിബി, പി ബി സുനീർ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img