02:56am 12 November 2026
NEWS
ഗാന്ധി സ്മൃതി യാത്ര ചെങ്ങന്നൂരിൽ സമാപിച്ചു
26/05/2026  07:35 PM IST
nila
ഗാന്ധി സ്മൃതി യാത്ര ചെങ്ങന്നൂരിൽ സമാപിച്ചു


ചെങ്ങന്നൂർ: യുവതലമുറയുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണാത്ത ഭരണാധികാരികൾ ആപത്തു ക്ഷണിച്ചു വരുത്തുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് മുന്നറിയിപ്പു നല്കി. തമിഴ്നാട്ടിലെ ഭരണമാറ്റവും, സി ജെ പി മുന്നേറ്റവും ഇതിന്റെ തുടക്കമാണ്. ഗാന്ധിജിയുടെ ജനാധിപത്യ ആശയം ചവറ്റുകൊട്ടയിൽ കളഞ്ഞതിന്റെ പരിണത ഫലമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 ഗാന്ധിദർശൻ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 22 23 തീയതികളിൽ നടന്ന ഗാന്ധി സ്മൃതി യാത്ര
യുടെ ചെങ്ങന്നൂർ മുൻസിപ്പൽ  ഗാന്ധി പ്രതിമക്കു മുന്നിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനo ചെയ്യുകയായിരുന്നു അദ്ദേഹം .

 ആലപ്പുഴ ജില്ലയിൽ മഹാത്മാഗാന്ധി സന്ദർശിച്ച 14 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അരൂരിലെ കുത്തിയതോട് നിന്നും സമിതി സംസ്ഥാന പ്രസിഡന്റ് വിസി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ജാഥയാണ് ചെങ്ങന്നൂരിൽ സമാപിച്ചത് ചെങ്ങന്നൂരിൽ ബാരിസ്റ്റർ ജോർജ് ജോസഫിന്റെ വസതി, ചെങ്ങന്നൂർ പഴയ റ്റി ബി മന്ദിരത്തിൽ ഗാന്ധി താമസിച്ച മുറി, താഴമൺ തന്ത്രി മഠത്തിലെ പന്തിഭോജനം നടന്ന  സ്ഥലം തുടങ്ങിയവ ഗാന്ധി സ്മൃതി യാത്രാ സംഘാഠഗൾ സന്ദർശിച്ചു.
 ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ ബി യശോധരന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ
ചെങ്ങന്നൂർ നഗരസഭാ അധ്യക്ഷൻ മനീഷ്
കീഴാമംത്തിൽ, സന്തോഷ്
 മാണിക്കശേരി,
ബോധനി പ്രഭാകരൻ നായർ, തോമസ് ടി തോമസ്, ഹരി ആര്യമംഗലം, എം ആർ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.