10:24pm 25 September 2026
NEWS
ഗാന്ധിജയന്തി വാരാഘോഷം സെപ്റ്റംബർ 27ന് തുടങ്ങും
25/09/2026  09:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗാന്ധിജയന്തി വാരാഘോഷം സെപ്റ്റംബർ 27ന് തുടങ്ങും

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊച്ചിൻ സൗത്ത് റോട്ടറി, തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷം സെപ്റ്റംബർ 27ന് തുടങ്ങും. ഉച്ചയ്ക്ക് 1.30ന് തിരുവാങ്കുളം എൻ.വാസുപിള്ള സ്മാരക ഹാളിൽ നടക്കുന്ന പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയസോമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊയ്യാക്കൽ രാമൻനായർ സ്മാരക പ്രസംഗം മത്സരം നടക്കും. വൈകിട്ട് 7ന് സംസ്ഥാനതല ഓൺലൈൻ പ്രശ്നോത്തരി മത്സരം 'ഭാരതീയം'  ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 28 ന് വൈകിട്ട് 4.30ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കയ്യെഴുത്ത്, ഉപന്യാസ മത്സരങ്ങളും സെപ്റ്റംബർ 29ന് വൈകിട്ട് 6.30ന് ഗാന്ധിജിയുടെ രേഖാചിത്രരചന മത്സരവും നടക്കും.ചിത്രരചനാ മത്സരം മ്യൂറൽ ചിത്രകാരൻ സി.ബി കലേഷ് കുമാർ ഉദ്ഘാടനം ചെയ്യും. 

സെപ്റ്റംബർ 30ന് കളമശ്ശേരി ഗവ. വിമൻസ് ഐ.ടി.ഐ യിൽ രക്തദാന ബോധവത്കരണ സെമിനാർ പ്രിൻസിപ്പൾ പി.വി ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് ദേശീയ രക്തദാനാചരണത്തിന്റെ ഭാഗമായി ആലുവ യു.സി കോളേജിൽ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്  അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.     

ഒക്ടോബർ 2  ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയ്ക്ക് 12.30ന് തൃ തൃപ്പൂണിത്തുറ നഗരസഭ സോണൽ ഓഫീസ് ഹാളിൽ (തിരുവാങ്കുളം) നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ് മുഖ്യാതിഥിയാകും. റോട്ടറി കമ്മ്യൂണിറ്റി കോറിൻ്റെ 31ാം വാർഷികാഘോഷഭാഗമായി നടക്കുന്ന ചടങ്ങിൽ കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡൻ്റ് രമേശ് കുര്യൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രതിഭകൾക്ക് അനുമോദനം, എസ്എസ്എൽസി, സിബിഎസ്ഇ വിജയികൾക്ക് പുരസ്കാരദാനം, ശുചീകരണം, ബാപ്പുജി ബാല പുരസ്കാര വിതരണം എന്നിവയും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img