NEWS
ഇന്ത്യൻഎംബസി–ഐ.സി.സി.സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി സെമിനാർ സെപ്റ്റംബർ 27 ന് ശനിയാഴ്ച
22/09/2025 04:10 PM IST
nila

ദോഹ: മഹാത്മാ ഗാന്ധിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻകൾച്ചറൽസെന്ററു (ഐ.സി.സി)മായി ചേർന്ന് “Resilient Earth, Responsible Living – The Gandhian Way” എന്ന അവബോധ സിംപോസിയം സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 27ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പരിസ്ഥിതിസംരക്ഷണത്തിനും ഗാന്ധിയൻ ജീവിതമൂല്യങ്ങൾക്കുമുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സെമിനാറിൽ ഡോ. അനു ജോസ്സൻ, ഡോ. രവി രംഗരാജൻ, ഹേമന്ത് നന്ദൻപവാർ, അശ്വിൻ മാധുസൂദനൻ എന്നിവർ പ്രഭാഷണം നടത്തും.
എല്ലാവർക്കും പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











