
ചെങ്ങന്നൂർ: കാൽ നൂറ്റാണ്ടു പിന്നിട്ടു കല, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, മാതൃഭാഷ ബോധന പരിപാടികളോടൊപ്പം ഗാന്ധി സന്ദേശ പ്രചാരണവുമായി ചെങ്ങന്നൂർ ബോധിനി യാത്ര തുടരുമ്പോൾ ഈ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ യു. പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്കായി ഗാന്ധിജിയെ മാത്രം അടിസ്ഥാനമാക്കി പ്രശ്നോത്തരി, കവിതാലാപനം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തും.
മുൻകാലങ്ങളിലെ പോലെ ഉപവാസം, ഗാന്ധി സ്മൃതി സംഗമം, ആദരവ്, അനുമോദനം, അനുസ്മരണം എന്നിവയും നടക്കും. വേദ പണ്ഡിതയും എഴുത്തുകാരിയുമായ
കമല നരേന്ദ്രഭൂഷൻ ദീപം തെളിയിച്ചു ഉപവാസവും സംസ്ഥാന ഫിഷറീസ് സാംസ്കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സാംസ്കാരിക സമ്മേളനവും
കൊടുക്കുന്നിൽ സുരേഷ് എം പി സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യും.യു. പ്രതിഭ എം എൽ എ, ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്,
ഓ. എസ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.











