07:14pm 03 October 2026
NEWS
ഗാന്ധി ജയന്തി ദിനാചരണവും വയോജന ദിനാഘോഷവും സംഘടിപ്പിച്ചു
03/10/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗാന്ധി ജയന്തി ദിനാചരണവും വയോജന ദിനാഘോഷവും സംഘടിപ്പിച്ചു

കൊച്ചി:  മലയാളികളുടെ  ആഗോള സാമൂഹിക  സാംസ്ക്കാരിക സംഘടനയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയും അന്തർദേശീയ വയോജന ദിനാഘോഷവും   കളമശ്ശേരി ഹോപ്പ് വേൾഡ് വൈഡിൽ സംഘടിപ്പിച്ചു.ഹൈക്കോടതി മുൻ ഗവ പ്ലീഡർ അഡ്വ ബി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ്  ഗ്രേസി വർഗീസ്  അധ്യക്ഷയായി. സംസ്ഥാന കോർഡിനേറ്റർ ഷാജി ഇടപ്പള്ളി , ജില്ലാ സെക്രട്ടറി വിജയൻ ടി ജി , അഷ്‌റഫ് ആലങ്ങാട് . ഡോ പി ജെ ജോൺസൻ , ജെൻസി അനിൽ , ബിന്ദു സുനിൽ , സാറാമ്മ ഡേവിഡ് ,  കാർത്തിക സുനിൽ , സുനിമോൾ . ജോയ് തോമസ് . സ്മിത ജോർദ്ദാൻ  തുടങ്ങിയവർ സംസാരിച്ചു.ശുചിത്വ മിഷൻ്റെ ഭാഗമായി ശുചീകരണ സാമഗ്രികളും അന്തേവാസികളായ അമ്മമാർക്ക്  വസ്ത്രവും നൽകി ആദരിച്ചു.. തുടർന്ന് കലാപരിപാടികളും അവതരിപ്പിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img